Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Comes Up With

Wayanad

കാ​ർ​ഷി​ക മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ക​ർ​മ പ​ദ്ധ​തി​യു​മാ​യി റോ​യ് ആന്‍റണി

പു​ൽ​പ്പ​ള്ളി: ജി​ല്ല​യി​ൽ കൃ​ഷി​യെ വീ​ണ്ടെ​ടു​ക്കാ​ൻ "മി​ഷ​ൻ 2030’ നി​യ​മ​സ​ഭ​യി​ൽ സ​മ​ർ​പ്പി​ക്കാ​ൻ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കി ക​ർ​ഷ​കോ​ത്ത​മ അ​വാ​ർ​ഡ് ജേ​താ​വ് റോ​യ് ആന്‍റണി.

ക​ടു​ത്ത വ​ര​ൾ​ച്ച​യും വ​ന്യ​ജീ​വി ശ​ല്യ​വും​മൂ​ലം ത​ക​ർ​ച്ച നേ​രി​ടു​ന്ന വ​യ​നാ​ടി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ വി​പു​ല​മാ​യ ക​ർ​മ​രേ​ഖ​യാ​ണ് ത​യാ​റാ​ക്കി​യ​ത്. 2026ലെ ​നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ഖേ​ന സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​നാ​യി ത​യാ​റാ​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ളി​ൽ കാ​വേ​രി ജ​ല​വി​നി​യോ​ഗം മു​ത​ൽ ആ​ധു​നി​ക വ​ന്യ​മൃ​ഗ​പ്ര​തി​രോ​ധ വേ​ലി​ക​ൾ വ​രെ ഉ​ൾ​പ്പെ​ടു​ന്നു. 2030ഓ​ടെ ജി​ല്ല​യെ പൂ​ർ​ണ​മാ​യ കാ​ർ​ഷി​ക സ​മൃ​ദ്ധി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

വ​ര​ൾ​ച്ച ത​ട​യാ​ൻ "ഫാം ​ടു​ ഫാം’ പൈ​പ്പ് ലൈ​ൻ

ഡെ​ക്കാ​ൻ പീ​ഠ​ഭൂ​മി​യു​ടെ ഭാ​ഗ​മാ​യ മു​ള്ള​ൻ​കൊ​ല്ലി, പു​ൽ​പ്പ​ള്ളി, പൂ​താ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച പ​രി​ഹ​രി​ക്കാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നീ​ക്കം വേ​ണ​മെ​ന്ന് നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കാ​വേ​രി ട്രി​ബ്യൂ​ണ​ൽ വി​ധി​പ്ര​കാ​രം അ​നു​വ​ദി​ക്ക​പ്പെ​ട്ട ജ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണം. കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ മാ​തൃ​ക​യി​ൽ ഓ​രോ കൃ​ഷി​യി​ട​ത്തി​ലേ​ക്കും നേ​രി​ട്ട് ജ​ല​മെ​ത്തി​ക്കു​ന്ന "ഫാം ​ടു ഫാം’ ​ശൃം​ഖ​ല ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന ആ​വ​ശ്യം.

വ​ന്യ​മൃ​ഗ​ങ്ങ​ളെ ത​ട​യാ​ൻ "ടൈ​ഗ​ർ നെ​റ്റും’ തൂക്കുവേലികളും

ക​ർ​ണാ​ട​ക​യി​ലും അ​സ​മി​ലും പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ച ടൈ​ഗ​ർ നെ​റ്റു​ക​ൾ, തൂ​ക്കു​വേ​ലി​ക​ൾ എ​ന്നി​വ വ​യ​നാ​ട​ൻ അ​തി​ർ​ത്തി​ക​ളി​ൽ സ്ഥാ​പി​ക്ക​ണം. വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​ന​ത്തി​നു​ള്ളി​ൽ കു​ഴ​ൽ കി​ണ​റു​ക​ൾ നി​ർ​മി​ച്ച് സൗ​രോ​ർ​ജ പ​ന്പു​ക​ൾ​വ​ഴി ജ​ല​സ​മൃ​ദ്ധി ഉ​റ​പ്പാ​ക്ക​ണം.

കൂ​ടാ​തെ വ​ന​ത്തി​നു​ള്ളി​ലെ ഏ​ക​വി​ള​ക​ളാ​യ തേ​ക്കി​ൻ​കൂ​പ്പു​ക​ൾ വെ​ട്ടി​മാ​റ്റി ഫ​ല​വൃ​ക്ഷ​ങ്ങ​ളും മു​ള​ങ്കാ​ടു​ക​ളും വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​ത് മൃ​ഗ​ങ്ങ​ൾ​ക്ക് കാ​ടി​നു​ള്ളി​ൽ ത​ന്നെ ഭ​ക്ഷ​ണ​വും വെ​ള്ള​വും ല​ഭ്യ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും.

കു​രു​മു​ള​ക് കൃ​ഷി​യു​ടെ പു​ന​രു​ജ്ജീ​വ​ന​വും അ​ന്പ​ല​വ​യ​ൽ ആ​ർ​എ​ആ​ർ​എ​സും

വ​യ​നാ​ടി​ന്‍റെ ക​റു​ത്ത പൊ​ന്നാ​യ കു​രു​മു​ള​കി​ന്‍റെ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ അ​ന്പ​ല​വ​യ​ൽ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​വും സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സും പു​നഃ​സം​ഘ​ടി​പ്പി​ക്ക​ണം.

13 കോ​ടി രൂ​പ ചെ​ല​വി​ൽ ഡ​ച്ച് സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ നി​ർ​മി​ച്ച സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് പ്ര​ദ​ർ​ശ​ന വ​സ്തു​വാ​യി തു​ട​രു​ന്ന​തി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്.


അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന രോ​ഗ​ബാ​ധ​യു​ള്ള ചെ​ടി​ക​ൾ ത​ട​യു​ക. ടി​ഷ്യു ക​ൾ​ച്ച​ർ ലാ​ബ് വ​ഴി വൈ​റ​സ് വി​മു​ക്ത​മാ​യ ത​ന​ത് ഇ​ന​ങ്ങ​ൾ ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക. ഗ​വേ​ഷ​ക​ർ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടെ​ത്തു​ന്ന "ഫീ​ൽ​ഡ് വി​സി​റ്റ്’ നി​ർ​ബ​ന്ധ​മാ​ക്കു​ക. തു​ട​ങ്ങി​യ​വ​യാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ. ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടെ വ​യ​നാ​ടി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യെ​ന്ന് റോ​യ് ആ​ന്‍റ​ണി പ​റ​ഞ്ഞു.

Latest News

Corehub Up